The Alumni-Faculty reunion was remarkable image

Thamarassery, പൂര്‍വ്വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമം ശ്രദ്ധേയമായി

hop thamarassery poster
Thamarassery: പരപ്പന്‍പൊയില്‍ രാരോത്ത് ഹൈസ്ക്കൂളിലെ 1991-1992-1993 ബാച്ചിലെ കുട്ടികളുടേയും, അധ്യാപകരുടേയും ഒത്തു ചേരല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷത്തിന്‍റെയും, സന്തോഷാധിക്യത്താലുള്ള കണ്ണീരിന്‍റെയും വേദിയായി.
മൂന്ന് പതിറ്റാണ്ടുകള്‍പ്പുറം അക്കങ്ങളുടേയും, അക്ഷരങ്ങളുടേയും ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തി. ഇന്നും അവരെ കുട്ടികളായി കാണുന്ന പ്രിയപ്പെട്ട അധ്യാപകരേയും ഒപ്പം കൂട്ടുകാരെയും ഒരു നോക്കു കാണുവാനും അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനുമായി ഒരു ദിവസം പൂര്‍ണ്ണമായും ഇരുവരും മറ്റിവെച്ചു.
രാരോത്ത് സ്ക്കൂളിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ബാച്ചു തല പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തുടര്‍ന്ന് സ്ക്കൂള്‍ തല പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമവും നടക്കും.
രാരോത്ത് ഫെസ്റ്റിലൂടെയും, മരിച്ചു പോയ മുന്‍.എം.എല്‍.എ കെ.മൂസ്സക്കുട്ടി , കെ.സി.മാമു മാസ്റ്റര്‍, എന്നിവരുടെ നേതൃത്വത്തിലുള്ള ജനകീയ സമിതികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയും ഒരുദിവസം കൊണ്ട് ഒരു കോടി രൂപ സമാഹരിച്ചാണ് രാരോത്ത് ഹൈസ്ക്കൂളിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാനുള്ള സ്ഥലം വിലക്ക് വാങ്ങിയത്. ഈ സ്ഥലത്തോടനുബന്ധിച്ച് ഇനിയും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും, കളി സ്ഥലം ഒരുക്കുന്നതിനുമായി സ്ഥലം വാങ്ങുക എന്നതു കൂടിയാണ് നൂറാം വാര്‍ഷികത്തിന്‍റെ ലക്ഷ്യം.
യു.പി.വിഭാഗം മുന്‍ പ്രധാനാധ്യാപകന്‍ വി.ടി.അബ്ദുറഹിമാന്‍ ഹൈസ്ക്കൂള്‍ വിഭാഗം പ്രഥമ പ്രധാന അധ്യാപകന്‍ പി.ശ്രീനിവാസന്‍ എന്നിവര്‍ക്ക് യഥാക്രമം Thamarassery ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് .ജെ.ടി. അബ്ദുറഹിമാന്‍, പുര്‍വ്വ വിദ്യാര്‍ത്ഥി കെ.കെ. സലീം എന്നിവര്‍ ഉപഹാരം നല്‍കി ആദരിച്ചു. .ജെ.ടി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.
Thamarassery ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയ്ര്‍മനും സ്ക്കൂള്‍ പി.ടി.എ പ്രസിഡണ്ടുമായ എം.ടി.അയൂബ്ഖാന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന കമ്മറ്റി വൈസ് ചെയ്ര്‍മാന്‍ എ.സി.ഗഫൂര്‍ സ്വാഗതവും, എം.പി.ടി.എ പ്രസിഡണ്ട് റംല ഗഫൂര്‍ വാവാട് ചടങ്ങില്‍ അദ്ധ്യക്ഷത നഹിച്ചു, അധ്യാപകരായ പൂക്കോട്ടില്‍ മമ്മു മാസ്റ്റര്‍ എം.പി.അബൂബക്കര്‍ പി.കെ.കുഞ്ഞിമൂസ്സ, കെ.പി.മാധവന്‍, അധ്യാപികമാരായ വി.കെ. രത്നമ്മ , ഒ.ടി. ഭവാനി, പി.ടി.മീനാക്ഷി, ടി.പി.മാളു എന്നിവരെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ എ.സി.ഗഫൂര്‍, ഹാരിസ് ചീക്കിലോട് , എം.പി.മുനീര്‍,   ഒ.കെ.സബീനത്ത്, അഷ്റഫ് നെരോത്ത്, എ.സി.അജീഷ് ,കെ.കെ.രാജീവന്‍, സീനത്ത് വാവാട്, സലാഹുദ്ധീന്‍ ചെമ്പ്ര എന്നിവര്‍ ഉപഹാരം നല്‍കി ആദരിച്ചു.
രാരോത്ത് സ്ക്കൂള്‍ എച്ച്. എം. ജഗന്ദിനി, പൂര്‍വ്വ വിദ്യാര്‍ത്ഥിയും കൊടുവള്ളി  ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സറ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനുമായ എ.കെ. കൗസര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന കമ്മറ്റി കണ്‍വീനര്‍ അനീസ് ചെമ്പ്ര, ചെയര്‍മാന്‍ അശോകന്‍ വാവാട്, എം.ബിജീഷ് ഭാസ്ക്കര്‍, അഷ്റഫ് വാവാട്, നൗഷാദ് വട്ടക്കുണ്ട്, നൗഫല്‍ വട്ടക്കുണ്ട്, എ.പി.സിറാജ്, എ.പി.സറീന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
i phone xs 2

test