Koduvally: കാപ്പാട്-തുഷാരഗിരി സംസ്ഥാനപാതയിൽ കൊടുവള്ളി-മാനിപുരം റോഡിൽ നടപ്പാതയില്ലാത്തതും ഓവുചാലിന് സ്ലാബ് ഇല്ലാത്തതും കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു.
മുത്തമ്പലംമുതൽ കാവിൽവരെയുള്ള ഭാഗത്ത് ഓവുചാലിനോടു ചേർന്നാണ് ടാറിങ് നടത്തിയിരിക്കുന്നത്.
വലിയ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് മാറിനിൽക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്. ഓവുചാൽ സ്ലാബിടാതെ കിടക്കുന്നതിനാൽ ഇവിടേക്ക് മാറിനിൽക്കാനും കഴിയില്ല.