Thamarassery: നാട്ടുകാർ പരാതി നൽകിയിട്ടും മാറ്റി സ്ഥാപിച്ചില്ല വൈദ്യുതിത്തൂൺ വാഹനമിടിച്ച് തകർന്നു.
കോരങ്ങാട് സ്രാമ്പ്യ പള്ളിക്ക് സമീപത്തെ പഞ്ചായത്ത് റോഡിൽ സ്ഥാപിച്ച വൈദ്യുതി തൂണാണ് ഇന്ന് രാവിലെ യോടെ കോൺക്രീറ്റ് മിഷനുമായി എത്തിയ പിക്കപ്പ് വാൻ തകർത്തത്. വാഹനത്തിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും വൈദ്യുതാഘാതം ഏൽക്കാതെ രക്ഷപ്പെട്ടു.