Kattippara: മലയോര ഗ്രാമങ്ങളുടെ അഭിമാന സ്ഥാപനമായ കന്നൂട്ടിപ്പാറ വിംഗ്സ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ ഈ വർഷത്തെ ഗ്രാജ്വേഷൻ സെറിമണിയും കുരുന്നുകൾക്കുള്ള സെൻ്റ് ഓഫ് പാർട്ടിയും വർണോജ്വലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂൾ ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം നിർവ്വഹിച്ചു. ഈ അധ്യയന വർഷം വിംഗ്സ് നേടിയെടുത്ത നേട്ടങ്ങൾ അതുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി സമർപ്പണബുദ്ധ്യാ പ്രവർത്തിക്കുന്ന അധ്യാപകരെയും രക്ഷിതാക്കളെയും മാനജ്മെൻ്റിനെയും അദ്ദേഹം അഭിനന്ദിച്ചു. വിംഗ്സ് ഇംഗ്ലീഷ് മീഡിയം പ്രി പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ പി സജീന ടീച്ചർ അധ്യക്ഷം വഹിച്ചു. കെ.ടി. ആരിഫ് മാസ്റ്റർ, കെ.സി ശിഹാബ്, ഷാഹിന ടീച്ചർ സംസാരിച്ചു.
കുട്ടികളുടെ കലാപരിപാടികൾ സദസ്സിനെ ഇളക്കിമറിച്ചു. ഫൈസ് ഹമദാനി,പ്രബിത ടീച്ചർ, സഫ്നിദ ടീച്ചർ, ഷബിയ ടീച്ചർ കെ.പി മുഹമ്മദലി, ഖൈറുന്നിസ മുതലായവർ പരിപാടികൾക്കു നേതൃത്വം നൽകി.