Kochi: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എറണാകുളം ഉദയംപേരൂര്‍ ആസ്ഥാനമായ സംഘടനയാണ് ഈ ആവശ്യമുന്നയിച്ച് ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജിക്കാര്‍ക്ക് ഇക്കാര്യത്തിനായി ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്ന് കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേകിച്ച് വടക്കന്‍ മേഖലയിലുള്ളവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് തിരുവനന്തപുരത്ത് എത്താന്‍ ബുദ്ധിമുട്ടാണെന്നത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
സംസ്ഥാനത്തിന്റെ (Kerala) തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെനമനാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്‍ എം പി പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വന്തം പാര്‍ട്ടി പോലും ഹൈബിയെ ഇക്കാര്യത്തില്‍ തള്ളിപ്പറയുന്ന സ്ഥിതിയുണ്ടായി അതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ ഇതേ ആവശ്യത്തില്‍ ഹര്‍ജി പരിഗണനയ്ക്ക് വന്നത്.
