Thamarassery; കട്ടിപ്പാറ ചമൽ വാഴാംകുന്നേൽ തമ്പിയുടെ മകൻ സന്ദീപാണ് (20) ആണ്
ചൊവ്വാഴ്ച വൈകിട്ടോടെ താമരശ്ശേരി കോരങ്ങാട് ആനപ്പാറ പൊയിലിൽ നിർമാണത്തിലിരിക്കുന്ന വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . വിൽപ്പനക്ക് വെച്ച വീട് കാണാനെത്തിയവരാണ് ജനലിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സന്ദീപ് മുൻവശം അടച്ചു പൂട്ടിയ വീടിനകത്ത് എങ്ങനെ എത്തി എന്നത്
ദുരൂഹത ഏറെയാണ്. നിലവിൽ അണ്ടോണയ്ക്ക് സമീപമാണ് യുവാവ് താമസിച്ചിരുന്നത് ഇവിടെനിന്ന് വാഹനത്തിലും മറ്റും എത്തിയാൽ മാത്രമേ സംഭവം സ്ഥലത്തെത്താൻ സാധ്യതയുള്ളൂ .
ഷർട്ടും,ലുങ്കിയും , ഷൂവും ധരിച്ച് ശരീരം പാതി നിലത്ത് മുട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടായിരുന്നു.
യുവാവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം .