nipah images

ഇൻക്യുബേഷൻ കാലയളവ് പൂർത്തിയാവുന്നു; കോഴിക്കോട്ട് Nipah വിമുക്തി പ്രഖ്യാപനം 26ന്

hop thamarassery poster

Kozhikode: നിപ്പ ഇൻക്യുബേഷൻ കാലയളവ് പൂർത്തിയാവുന്നു, കോഴിക്കോട് ജില്ലയുടെ വിമുക്തി പ്രഖ്യാപനം ഒക്ടോബർ 26ന് നടക്കും.

മൂന്നാം തവണയും ജില്ലയെ ആശങ്കയിലാഴ്ത്തിയ Nipah കാലം ഔദ്യോഗികമായി അവസാനിക്കുന്നതിന്റെ ആശ്വാസത്തിലാണ് കോഴിക്കോട്ടുകാർ. സെപ്റ്റംബർ 12 നാണ് ജില്ലയിൽ Nipah ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജില്ല Nipah വിമുക്തമായതിന്റെ പ്രഖ്യാപനം 26ന് ഉച്ചയ്ക്ക് 2.30 ന് Kozhikode മെഡിക്കൽ കോളജ് അറോറ ഓഡിറ്റോറിയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ്പ റിസർച്ചിന്റെ ഉദ്ഘാടനവും നടക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരും പങ്കെടുക്കും. പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായവരെ ചടങ്ങിൽ ആദരിക്കും.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test