യാത്രക്കിടെ KSRTC ബസ്സ് ഡ്രൈവർക്ക് ദേഹാസ്വസ്ഥ്യം, Thamarassery, താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

hop thamarassery poster
Thamarassery: യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കെ എസ് ആർ ടി സി ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 അടൂരിൽ നിന്നും പെരിക്കല്ലൂരിലേക്ക് പോകുന്ന KSRTC സൂപ്പർഫാസ്റ്റ് ബസ്സിൻ്റെ ഡ്രൈവർ പത്തനംതിട്ട സ്വദേശി പുഷ്പരാജിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ബസ്  താമരശ്ശേരി KSRTC ഡിപ്പോ പിന്നിട്ടപ്പോഴായിരുന്നു സംഭവം, ഉടൻ താലൂക്ക് ആശുപത്രിക്ക് മുന്നിൽ നിർത്തി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിലെ യാത്രക്കാരെ മറ്റു ബസ്സുകളിൽ കയറ്റിവിട്ടു.രാവിലെ 5.30 ഓടെയായിരുന്നു സംഭവം.
താമരശ്ശേരി ഡിപ്പോയിൽ നിന്നും ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി.
i phone xs 2

test