Thamarassery, കിടപ്പറയിൽ കയറി ഭാര്യക്കൊപ്പം കിടന്ന കാമുകന് വെട്ടേറ്റു

hop thamarassery poster

Thamarassery: താമരശ്ശേരിക്ക് സമീപം കട്ടിപ്പാറ അമരാട് രാത്രി ഒരു മണിക്കാണ് സംഭവം.

അരീക്കോട് സ്വദേശിയായ ലുഹൈബ് (24) നാണ് തലക്കും, മുഖത്തും വെട്ടേറ്റത്. ശരീരമാസകലം പരുക്കുകളുണ്ട്.

രാത്രി ഒരു മണിയോടെ യുവതിയും ഭർത്താവും കിടപ്പുമുറിയിൽ ഇരിക്കുംമ്പോഴാണ് കാമുകൻ കയറി വന്ന് യുവതിയെ കെട്ടിപ്പിടിച്ച് ബെഡിൽ കിടന്നത്. ഇതു കണ്ട ഭർത്താവ് അടുക്കളയിൽ നിന്നും കത്തിയെടുത്ത് കൊണ്ടുവന്ന് വെട്ടുകയായിരുന്നു.

അമരാട് സ്വദേശിനിയായ 23 കാരിയുടെ വീട്ടിൽ വെച്ചാണ് സംഭവം.
 യുവതിയും ഭർത്താവും, രണ്ടു വയസ്സായ കുട്ടിയും, യുവതിയുടെ മാതാവും, മൂത്ത സഹോദരിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. യുവതിയുടെ സഹോദരിക്ക് വീണ് പരുക്കേറ്റിട്ടുണ്ട്.
 യുവതിയുടെ മാതൃവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
യുവതിയെയും, കുഞ്ഞിനേയും കാണ്മാനില്ല എന്ന് കാണിച്ച് മൂന്നു ദിവസം മുമ്പ് ഭർത്താവ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു, കൂട്ടുകാരിയുടെ വീട്ടിൽ പോകുകയാണ് എന്ന് പറഞ്ഞാണ്  രണ്ടു വയസ്സായ കുഞ്ഞുമായി  യുവതി വീടുവിട്ട് ഇറങ്ങിയത്.   പിന്നീട് തിരിച്ചെത്തിയില്ല എന്നായിരുന്നു പരാതി.
 ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടയിൽ ഇന്നലെ രാത്രി 11 മണിക്ക്  വെട്ടേറ്റ ലുഹൈബിൻ്റെ ബന്ധുക്കൾ യുവതിയെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു, തുടർന്ന് ഭർത്താവിനേയും, മാതാവിനേയും സ്റ്റേഷനിൽ വിളിച്ചു വരുത്തി സംസാരിച്ച് രാത്രി 12.30 ഓടെ വീട്ടിലേക്ക് അയച്ചതായിരുന്നു.
വീട്ടിലെത്തി 10 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ലുഹൈബ് കയറി വന്നത്.ഈ സമയം വീടിൻ്റെ കതക് അടച്ചിരുന്നില്ല. നേരെ കിടപ്പുമുറിയിലേക്ക് കയറിയ ലുഹൈബ് യുവതിക്കൊപ്പം ശയിച്ചു.
പിന്നെ ഒന്നും നോക്കാതെ ഭർത്താവായ പുതുപ്പാടി മലപുറം
സ്വദേശി
കൈയിൽ കിട്ടിയ കത്തിയെടുത്ത് വെട്ടുകയും, ടേബിൾഫാൻ എടുത്ത് അടിക്കുകയുമായിരുന്നു.

തുടർന്ന് ഓടി രക്ഷപ്പെട്ട ലുഹൈബിനൊപ്പം യുവതിയും വീടുവിട്ടിറങ്ങി.കട്ടിപ്പാറ അങ്ങാടിയിൽ എത്തിയ ശേഷം നാട്ടുകാർ ആമ്പുലൻസ് വിളിച്ചു വരുത്തി യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു, പ്രാഥമിക ചികിത്സക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വെട്ടേറ്റ യുവാവിനെ യുവതിയുടെ വീട്ടുകാർക്ക് അറിയില്ല.

സമൂഹമാധ്യമം വഴിയുള്ള ബന്ധമാണ് ഇവർ തമ്മിലെന്നാണ് സംശയം. യുവതിക്കൊപ്പമാണ് 108 ആമ്പുലൻസിൽ യുവാവ് മെഡിക്കൽ കോളേജിലേക്ക് പോയത്.

താമരശ്ശേരി എസ് ഐ ബാബുരാജിൻ്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test