Palakkad: ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ബെഡ് റൂം കത്തി നശിച്ചു. Palakkad പൊൽപ്പുള്ളി വേർകോലി ബി.ഷാജുവിന്റെ (40) വീട്ടിലാണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് യുവാവ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
തിങ്കളാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ദിവസങ്ങൾക്കു മുൻപു സുഹൃത്ത് വാങ്ങിയ മൊബൈൽ ഫോൺ ഷാജുവിന് ഉപയോഗിക്കാൻ കൊടുത്തിരുന്നു. പനിയായി മുറിയിൽ കിടക്കുകയായിരുന്നു ഷാജു. മകൻ ഫോൺ ചാർജ് ചെയ്യാൻ മുറിയിലെത്തിയ ശബ്ദം കേട്ട് ഉണർന്ന ഷാജു മകനു പിന്നാലെ മുറിയിൽ നിന്ന് പുറത്തേക്ക് പോയി.
അൽപ സമയത്തിനു ശേഷം പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു വാതിൽ തുറന്നു നോക്കിയപ്പോഴാണു മുറിയിലാകെ തീ പടർന്നതു കണ്ടത്. ഇലക്ട്രിഷ്യനായ ഷാജു ഉടൻ തന്നെ വൈദ്യുതി കണക്‌ഷൻ വിഛേദിച്ചു. തുടർന്നു മോട്ടർ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്തു തീയണയ്ക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ഫോൺ കിടക്കയിലേക്കു വീണതോടെയാണു തീ പടർന്നത്. കിടക്ക, കട്ടിൽ, ഹോം തിയറ്റർ, അലമാര, ടി വി, തുടങ്ങിയവയെല്ലാം കത്തി നശിച്ചു