The post-mortem of the dead in Kusat has begun; the funeral of the Thamarassery native will be held tomorrow image

കുസാറ്റിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം തുടങ്ങി; Thamarassery സ്വദേശിനിയുടെ സംസ്ക്കാരം നാളെ

HOP UAE VISA FROM 7300 INR - BANNER

Kochi: കളമശ്ശേരിയിലെ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ കലാശാല കാമ്പസിൽ (കുസാറ്റ്) ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. അതുൽ തമ്പി, ആൻ റുഫ്ത എന്നിവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലും സാറാ തോമസ്, ആൽബിൻ ജോസഫ് എന്നിവരുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.

ശനിയാഴ്ച രാത്രി തന്നെ ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തീകരിച്ചിരുന്നു. പോസ്റ്റ്മോർട്ട നടപടികൾ പൂർത്തീകരിച്ച് വേഗത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകാനാണ് തീരുമാനം. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃത ദേഹങ്ങൾ പത്തിന് കുസാറ്റ് കാമ്പസിൽ പൊതു ദർശനത്തിന് വെക്കും.

മരിച്ചവരിൽ മൂന്നു പേർ വിദ്യാർഥികളാണ്. അതുൽ തമ്പി രണ്ടാം വർഷ സിവിൽ വിദ്യാർഥിയും എറണാകുളം കൂത്താട്ടു കുളം കിഴകൊമ്പ് കൊച്ചു പാറയിൽ തമ്പിയുടെ മകനുമാണ്. രണ്ടാം വർഷ ഇലക്ട്രോണിക്സ് വിദ്യാർഥിനിയും പറവൂർ ഗോതുരുത്ത് കുറുമ്പ ത്തുരുത്ത് കോണത്ത് റോയ് ജോർജു കുട്ടിയുടെ മകളുമാണ് ആൻ റിഫ്ത്ത (20). Thamarassery പുതുപ്പാടി മൈലേലം പാറ വയല പള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (19) രണ്ടാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥിനിയാണ്. ആൽബിൻ ജോസഫ് പാലക്കാട് മുണ്ടൂർ സ്വദേശിയാണ്. നാലു പേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.

സാറയുടെ സംസ്കാരം തിങ്കളാഴ്ച നടക്കും. രാവിലെ പത്തിന് Engapuzha സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വെച്ചായിരിക്കും സംസ്കാരം. കുസാറ്റിലെ പൊതു ദർശനത്തിന് ശേഷം മൃതദേഹം താമരശ്ശേരിയിലെ കോരങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടു വരും. 38 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. 36 പേർ കളമശ്ശേരി മെഡിക്കൽ കോളജിലാണ് ചികിത്സയിലുള്ളത്.

കിൻഡർ ആശുപത്രിയിൽ 18 പേരെ ആയിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ 16 പേരെ ഡിസ്ചാർജ്ജ് ചെയ്തു. രണ്ടുപേർ മാത്രമാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test