Thamarassery: Korangad Public Library കോരങ്ങാട് ജി എൽ പി സ്കൂളിനോട് ചേർന്നു പുതുതായി ആരംഭിച്ച അംഗനവാടിയിലെ കുട്ടികളെയും രക്ഷിതാക്കളെയും വായന അറിവിൻ്റെ ആവശ്യകതയും കോരങ്ങാട് പബ്ലിക് ലൈബ്രറിയെ പരിചയപ്പെടുത്തലും നടത്തി. പുതിയ കാലഘട്ടത്തിലെ വായനയെ പരിചയപ്പെടുത്തലും ലൈബ്രറിയെ സംബന്ധിച്ച കാര്യങ്ങളും ലൈബ്രറിയുടെ വൈസ് പ്രസിഡണ്ട് പിടി അബൂബക്കർ നിർവഹിച്ചു. ലൈബ്രറിയൻ നാരായണൻ മാസ്റ്റർ അംഗനവാടി ടീച്ചർ കെ കാർത്ത്യായനി ഹെൽപ്പർ പ്രജ്നയും രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു. അംഗനവാടി കുട്ടികൾക്ക് പുസ്തകവും സമ്മാനങ്ങളും വിതരണം ചെയ്തു. ലൈബ്രറിയുടെ മാസാന്ത പരിപാടിയുടെ ഭാഗമായാണ് പ്രസ്തുത ചടങ്ങ് സംഘടിപ്പിച്ചത്.
