Koduvally: മാനിപുരം പൊയിൽ അങ്ങാടിയിലെ അപകടത്തിന് ഇടയാക്കിയ വാഹനം തിരിച്ചറിഞ്ഞു. ഇടിച്ചത് കാർ ആണെന്നായിരുന്നു നേരത്തെ സംശയിച്ചിരുന്നത് എന്നാൽ കൊടുവള്ളി പെരിയാംതോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള Ace പിക്കപ്പ് വാനാണ് പോലീസ് തിരിച്ചറിഞ്ഞത്.
പിക്കപ്പ് വാനിൽ സ്കൂട്ടറിൽ ഇടിച്ച് ബസിന് അടിയിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചത്. Thamarassery ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിൻ്റെ മകൾ ഫാത്തിമ മിൻസിയ (20) മരിക്കാൻ ഇടയായത്. രണ്ട് പേർക്ക് പരികേറ്റിരുന്നു. വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് അറിയിച്ചു.