The Womens League Chuvad Sangam was notable in Thirythekra image

മുപ്പതേക്രയിൽ Womens Leag ചുവട് സംഗമം ശ്രദ്ധേയമായി

hop thamarassery poster
Adivaram: പുതുപ്പാടി പഞ്ചായത്ത് മുപ്പതേക്ര നാലാം വാർഡ് ചുവട് വനിത സംഗമം വനിതകളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പ്രതികൂലമായ കാലാവസ്ഥയിലും നൂറുകണക്കിന് വനിതകൾ പരിപാടിയിൽ സംബന്ധിച്ചു. വാർഡ് Womens Leag General Secretary നസീമ ടീച്ചർ  സ്വാഗതം ആശംസിച്ചു.
പ്രസിഡന്റ് ഷെറീന എരഞ്ഞോണ ആദ്യക്ഷത വഹിച്ച പരിപാടിയിൽ തിരുവമ്പാടി നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ആയിഷ ബീവി ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.
എ.കെ.അബ്ബാസ് Thamarassery മുഖ്യ പ്രഭാഷണം നടത്തി. മൊട്ടിവേഷൻ ട്രൈനെർ ആമിനക്കുട്ടി സ്ത്രീകൾക്കുള്ള പ്രത്യേക ക്‌ളാസിന് നേതൃത്വം നൽകി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഷാഫി വളഞ്ഞ പാറ, പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡൻറ് സകീന, ജനറൽ സെക്രട്ടറി ഷെറീന, ഗ്രാമ പഞ്ചായത്തംഗം ഷംസു കുനിയിൽ, ചുവട് പഞ്ചായത്ത് കോഡിനേറ്റർ അഷ്‌റഫ്‌ഒതയോത്, വാർഡ് ലീഗ് സെക്രട്ടറി ഷാഫി മോണി, പ്രസിഡന്റ് കുറുങ്ങോട് മുഹമ്മദ്‌, യൂത്ത്‌ ലീഗ് മണ്ഡലം വർക്കിങ് കമ്മറ്റി അംഗം മുനീർ പുളിയൻ, കെ സി ഹംസ, വളപ്പിൽ ഷമീർ, തുടങ്ങിയവർ ആശംസകൾ നേർന്നു.
ചടങ്ങിൽ ജീവ കാരുണ്യ പ്രവർത്തകൻ ഷമീർ അടിവാരത്തിനു വനിതാലീഗ് കമ്മറ്റിയുടെ സ്നേഹോപഹാരം കെ.മജീദ് ഹാജി കണലാട് കൈമാറി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഷാഹിന ഇ നന്ദി പ്രകാശിപ്പിച്ചു.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test