Mananthavady: ടൈലിന്റെ പണിക്കിടെ വൈദ്യുതാഘാതമേറ്റ യുവാവ് മരിച്ചു. ചെറ്റപ്പാലം വരടിമൂല അടിയ കോളനിയില്‍ താമസിക്കുന്ന ശ്രീജേഷ് (25) ആണ് മരിച്ചത്. ആറാട്ടുതറ മൈത്രി നഗര്‍ സ്വദേശി ജ്യോതിസ് എന്നയാളുടെ വീട്ടില്‍ ടൈല്‍ വിരിക്കുന്ന ജോലി ചെയ്യുന്നതിനിടെ ടൈല്‍ കട്ടറില്‍ നിന്നും ഷോക്കേറ്റ് ആണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബിനു എന്നയാളുടെ സഹായി ആയാണ് ശ്രീജേഷ് പണിയെടുത്തിരുന്നത്.രാജന്‍ - രതി ദമ്പതികളുടെ മകനാണ് ശ്രീജേഷ്. ഭാര്യ: രജിഷ.
ശ്രീനന്ദ (3) ഏക മകളാണ്.