Kozhikode: ഇരുപത്തിയെട്ടുകാരിയെ പീഡിപ്പിക്കുകയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. Perambra പാണ്ടിക്കോട് മുണ്ടയില്‍ വിഷ്ണുവിനെ(28)യാണ് പേരാമ്പ്ര സി.ഐ ബിനു തോമസ് അറസ്റ്റ് ചെയ്തത്.
ഒളിവില്‍ കഴിയവേ ബാംഗ്ലൂരില്‍ നിന്നാണ് പ്രതിയെ പിടിച്ചത്. യുവതി നല്‍കിയ പരാതിയിന്മേല്‍ ജൂണ്‍ 14നാണ് പോലീസ് കേസെടുത്തത്. യുവതിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം രൂപയാണ് വിഷ്ണു തട്ടിയെടുത്തത്.
പ്രതിയെ Perambra മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. സി.ഐ ബിനു തോമസിന്റെ നേതൃത്വത്തില്‍ സി പി ഒ മാരായ പി.എം സുനില്‍കുമാര്‍, ചന്ദ്രന്‍ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.