Thamarassery, തേക്കും തോട്ടം എ.എം.എൽ പി. സ്കൂളിൽ ആരംഭിച്ച കുട്ടി പുസ്തക ശേഖരണ വിതരണ യജ്ഞം ശ്രദ്ധേയമായി.

hop thamarassery poster

Thamarassery: വിദ്യാർഥികളിലെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തേക്കും തോട്ടം എ.എം.എൽ പി. സ്കൂളിൽ ആരംഭിച്ച കുട്ടി പുസ്തക ശേഖരണ വിതരണ യജ്ഞം ശ്രദ്ധേയമായി. പദ്ധതിയുടെ ഉദ്ഘാടനം എഴുത്തുകാരനും ഗാന രചയിതാവുമായ ജാഫർ കോളിക്കൽ വിദ്യാർഥികൾക്കു പുസ്തകം വിതരണം ചെയ്തു കൊണ്ട് നിർവൃഹിച്ചു. പി.ടി.എ. പ്രസിഡണ്ട് റാമിസ് തേക്കും തോട്ടം അധ്യക്ഷത വഹിച്ചു. കുഞ്ഞുവായനക്ക് അവധിയില്ല എന്ന സന്ദേശത്തോടൊപ്പം സ്കൂൾ അവധിക്കാലം മൊബൈൽ ഫോണിൽ നിന്നും വിദ്യാർഥികളെ പരമാവധി മാറ്റി നിർത്തുക എന്നതും കൂടിയാണ് പുസ്തകത്തൊട്ടിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.
പ്രധാന അധ്യാപിക ആയിശ ടീച്ചർ സ്വാഗതം പറഞ്ഞു. ശബ്ന ടീച്ചർ ആശംസാ പ്രസംഗം നടത്തി. ബുഷ്റ ടീച്ചർ നന്ദി പറഞ്ഞു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test