Thiruvambady പതിറ്റാണ്ടുകൾ പഴക്കമുള്ള നടപ്പാത KSEB തടഞ്ഞതായി പരാതി

hop thamarassery poster

Thiruvambady: ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് ഉറുമിയിൽ സ്ഥിതിചെയ്യുന്ന കേരള ഇലക്ട്രിസ്റ്റിബോഡിൻ്റെ പവർഹൗസിനോട് ചേർന്ന് ഉണ്ടായിരുന്ന നടപ്പാത യാതെരു മുന്നറിയിപ്പും കൂടാതെ മാറി മാറി വരുന്ന ഇലട്രിസിറ്റി പവർഹൗസ് ഉദ്ദേശസ്ഥർ തടസപ്പെടുത്തുന്നു. പുന്നക്കൽ പ്രദേശത്ത് ജനവാസം തുടങ്ങിയ കാലമുതലും 1958 മുതൽ ഈ പ്രദേശത്ത് കുടിയേറി വന്ന ജനത കൂടരഞ്ഞി പഞ്ചായത്തുമായി ബന്ധപ്പെടാനും പൊയിലിങ്ങാപുഴയിൽ പോകാനും തങ്ങളുടെ പ്രാധാനമിക ആവശ്യമായ കുടിവെള്ളം എടുക്കാനും ഈ വഴിയെ മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്.

 

1997 മുതൽ ഈ പ്രദേശത്ത് കേരള സർക്കാരിൻ്റെ മിനി ജല വൈദ്യുതി നിലയം നിർമ്മാണ പ്രവർത്തി ആരംഭിച്ച് 2002 ൽ അതിൻ്റെ പണി പൂർത്തിയാവുകയും ഉദ്ഘാടന വേളയിൽ അന്നത്തെ തിരുവമ്പാടി MLA സി.മോയിൻ കുട്ടിയും, വൈദ്യുത മന്ത്രിയായ ശ്രീ.കടവൂർ ശിവദാസൻ്റെയും ബന്ധപ്പെട്ട KSEB ഉദ്യോഗസ്ഥരുടെ ഉറപ്പിൻമേൽ ഭൂമി വിട്ടുകൊടുത്തവരുടെ അഭ്യർത്ഥന മാനിച്ചും കുടിവെള്ള പ്രശ്നം രൂക്ഷമായ പ്രദേശമായ പുന്നക്കലെ നാട്ടുകാർക്കും പ്രദേശവാസികൾക്കും പൊയിലിങ്ങാപുഴയിൽ പോയി കുടിവെള്ളം എടുക്കാനും, ജലസേജനത്തിന് ആവശ്യമായി പുഴയിൽ സ്ഥാപിച്ച ഓസുകളും മറ്റ് പൈപ്പുകൾ നോക്കാൻ പോകാനും, കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി പുഴയിൽ പോകാനുള്ള നടപ്പ് വഴി പദ്ധതി പ്രദേശമായ പവർഹൗസിൻ്റെ പ്രധാന കവാടം വഴി നൽകിയിരുന്നു. പവർ ഹൗസ് പ്രവർത്തനമാരംഭിച്ച് ഇന്ന് 23 വർഷം പിന്നിട്ടിരിക്കുകയാണ്. മനുഷ്യവാസം തുടങ്ങിയ കാലം മുതൽ ഇന്നലെ വരെ പ്രദേശവാസികൾ ഉപയോഗിക്കുന്ന മേൽപറഞ്ഞ വഴി മുൻകാലങ്ങളിലെ പോലെ തുറന്ന് തരാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി ഇനകീയ സമരവുമായി വരും ദിവസങ്ങളിൽ വരുമെന്ന് KSEB ഉദ്യോഗസ്ഥരെ അറിയിച്ചു. തിരുവമ്പാടി പോലീസ്, കെ എസ് ഇ ബി (എ.ഇ), തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിൽ പൊതുജനപരാതി നൽകാൻ തീരുമാനിച്ചു.

 

വാർഡ് മെമ്പർ ലിസ്സി സണ്ണിയുടെ നേത്യത്വത്തിൽ പ്രദേശവാസികളായ ജിതിൻ പല്ലാട്ട്, സലാം കമ്പളത്ത്, രജനി പറപ്പള്ളിൽ, ശിവൻ നടുത്തുടി, അനീഷ് പല്ലാട്ട്, സനീഷ് പുതക്കുഴി, അൻസാർ പാറക്കൽ, ജോയി കൊഴുവനാൽ, സുബൈദ പാറക്കൽ സ്ഥലം സന്ദർശിച്ചു.

 

 


Residents of Urumi in Thiruvambady’s 6th ward have raised a serious complaint against the Kerala State Electricity Board (KSEB) for blocking a decades-old public footpath near the local power house without prior notice. The path, used since 1958, is vital for accessing the nearby Koodaranji Panchayat and the Poyilingapuzha River for drinking water and other essential needs.

Despite earlier assurances from government officials during the 2002 inauguration of a mini hydropower project that residents could continue using the path, KSEB has recently restricted access, sparking public outrage. Locals have warned of a protest if the path isn’t reopened and plan to file formal complaints with the police, KSEB, and the panchayat. Local leaders and residents have already visited the site to review the situation.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test