Thiruvambady: ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിൽ നവരാത്രിയുടെ സമാപന ദിവസമായ വിജയദശമി നാളിൽ, ഇന്ന് ചൊവ്വാഴ്ച, ഭക്തിനിർഭരമായ ചടങ്ങുകളോട് കൂടി ക്ഷേത്രം മേൽശാന്തി എൻ എസ് രജീഷ് ശാന്തികളുടെ മുഖ്യകാർമികത്വത്തിൽ,
പുലർച്ചെ 5.30ന് മഹാഗണപതി ഹോമം, വിശേഷാൽ പൂജ,സർവ്വാലങ്കാര പൂജ,പൂജയെടുപ്പ്, വിദ്യാരംഭം, വാഹനപൂജ, ഉച്ചയ്ക്ക് 12,30 രഥത്തിൽ കാഴ്ചശീവേലി, മംഗളപൂജയോട് കൂടി സമാപിച്ചു.
100 പരം കുരുന്നുകൾ ആദ്യ അക്ഷരം കുറിച്ചു, വാഹന പൂജ വിദ്യാരംഭം എന്നീ ചടങ്ങുകൾക്ക്, ക്ഷേത്രം മാനേജ്മെന്റ് കമ്മിറ്റിയും, യൂത്ത് മൂവ്മെന്റ് അംഗങ്ങൾ വനിതാ സംഘം അംഗങ്ങൾ മാതൃസമിതി അംഗങ്ങൾ എന്നിവരും നേതൃത്വം നൽകി.