Thiruvambady: തറിമറ്റത്ത് ജല ജീവൻ പദ്ധതിയുടെ പൈപ്പിടുന്നതിന് വേണ്ടി കുഴിച്ച കുഴി പ്രതിഷേധത്തിനൊടുവിൽ അധികൃതർ മണ്ണിട്ടുമൂടി. മാസങ്ങളായി അപകടക്കെണി ഒരുക്കി കുഴി എടുത്തിട്ടിരിക്കുകയായിരുന്നു. നിരവധി തവണ മണ്ണിട്ടുമുടണം എന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജനപ്രതിനിധികൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി, നാട്ടുകാർ ചേർന്ന് സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ കുഴി മണ്ണിട്ട് മൂടാൻ തീരുമാനിച്ചിരുന്നു. വീണ്ടും അധികൃതരുമായി സംസാരിച്ചതിൻ്റെ ഭാഗമായാണ് എട്ട് മാസം മുൻപ് എടുത്ത കാനയാണ് ഇന്ന് മൂടിയത്. തിരുവമ്പാടി പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ഇല ജീവൻ പദ്ധതിയുടെ ഭാഗമായി കുഴിച്ചിട്ടിരിക്കുന്ന കുഴികൾ അടിയന്തരമായി മണ്ണിട്ട് മുടണമെന്ന് പുന്നക്കൽ എഴാം വാർഡ് കോൺഗ്രസ് കമ്മറ്റി അവശ്യപ്പെട്ടു.
പുന്നക്കൽ വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ബെന്നി അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
ബിന്ദു ജോൺസൺ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ഹനീഫ ആച്ചപ്പറമ്പിൽ , കെ.ജെ ജോർജ് കൊച്ചുകൈപ്പേൽ, ഷൈനി ബെന്നി, ലിസി സണ്ണി, ജിജി എടത്തനാകുന്നേൽ , അരുൺ നാരംവേലിൽ പ്രസംഗിച്ചു.
Thiruvambady: Due to public protests over a long-open pit dug for the Jal Jeevan project, authorities finally filled and covered the hazardous pit. Local political groups and residents demanded urgent action after repeated requests were ignored. The filling took place eight months after the pit was dug. The Punnakkal Ward Congress Committee led the demand for filling similar pits in the area to ensure safety.