Thiruvambady: വാടക കെട്ടിടത്തിലായിരുന്ന ITI ഇനി സ്വന്തം കെട്ടിടത്തിലേക്ക് മാറുകയാണ്. 2008ൽ VS അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കെയാണ് തിരുവമ്പാടിയിൽ Govt. ITI ആരംഭിക്കുന്നത്. ലിഫ്റ്റ് ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടത്തിൻ്റെ പ്രവൃത്തി പൂർത്തീകരിക്കുന്നത്. 3 ട്രേഡ് ആണ് ഇപ്പോൾ ഉള്ളത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ കൂടുതൽ കോഴ്സുകൾ ആരംഭിക്കുന്നതിനും കൂടുതൽ കുട്ടികൾക്ക് പഠനം നടത്തുന്നതിനും സാധിക്കും. ITI പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ യോഗം ചേരുകയും മെയ് ആദ്യവാരത്തിൽ ITI പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും ഉദ്ഘാടനം വിപുലമായി പിന്നീട് നടത്താനും തീരുമാനിച്ചതായി ലിൻ്റോ ജോസഫ് MLA പറഞ്ഞു.
Thiruvambady: The ITI, which was functioning in a rented building, is now moving to its own new premises. The Government ITI in Thiruvambady was established in 2008 during the tenure of Chief Minister V.S. Achuthanandan. The new building has been completed with state-of-the-art facilities, including a lift. Currently, three trades are being offered. With the shift to the new building, it will be possible to introduce more courses and accommodate more students.
Meetings between various departments have been held regarding the relocation, and it has been decided to move the ITI to the new building in the first week of May. A grand inauguration ceremony will be organized later, said MLA Linto Joseph.