Thiruvambady മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി

hop thamarassery poster

Thiruvambady: മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ശതാബ്ദി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ദേശവ്യാപകമായി വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്.

ഇതിൻ്റെ ഭാഗമായി തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി തിരുവമ്പാടി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമങ്ങൾ നടത്താൻ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തുന്ന കുടുംബ സംഗമങ്ങളിൽ ആദ്യത്തെ കൂടുംബ സംഗമം തൊണ്ടിമ്മൽ വാർഡു കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരക്കാട്ടുപുറത്തു നടന്നു. തൊണ്ടിമ്മൽ വാർഡു മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബസംഗമം KPCC മെമ്പർ ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.

വാർഡു കോൺഗ്രസ് കമ്മിറ്റി പ്രസി ഡൻ്റ് ബഷീർ ചൂരക്കാട്ടിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന കുടുംബ സംഗമത്തിൽ ഡി.സി.സി ജനറൽ സിക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് ബിന്ദു ജോൺസൺ, കൊടുവള്ളി നഗരസഭാ കൗൺസിലർ അനിൽ കുമാർ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി മാളിയേക്കൽ, പഞ്ചായത്ത് അംഗം രാമചന്ദ്രൻ കരിമ്പിൽ, ഹനീഫ ആച്ചപ്പറമ്പിൽ,
പി. സിജു, ഗിരീഷ് കുമാർ കല്പകശേരി, അഡ്വ.സുരേഷ് ബാബു പി എ , ഗോപിനാഥൻ മൂത്തേടത്ത്, ഹരിദാസ് ആറാം പുറത്ത്, മോഹനൻ ഭഗവതി തോട്ടത്തിൽ, അനിൽകുമാർ പൈക്കാട്ടിൽ, ദാമോധരൻ ആറാം പുറത്ത്, ദിനേശൻ പുൽപറമ്പിൽ, ബീവി തുറവൻ പിലാക്കൽ  പ്രസംഗിച്ചു.

 

 


Thiruvambady Mandalam Congress Committee organized the first Mahatma Gandhi Congress family gathering in the Thondimmal ward as part of nationwide celebrations for the centenary of Mahatma Gandhi’s election as Indian National Congress president. The event was inaugurated by KPCC member Habeeb Thampi, with key speeches by DCC General Secretary Babu Paikkattil and participation from various local leaders and officials.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test