Thiruvambady മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി

hop thamarassery poster

Punnakkal: പുന്നക്കൽ വാർഡ് കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി. മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ശതാബ്ദി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ദേശവ്യാപകമായി വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്.

ഇതിൻ്റെ ഭാഗമായി Thiruvambady മണ്ഡലം കോൺഗ്രസ് കമ്മിറ്റി തിരുവമ്പാടി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമങ്ങൾ നടത്താൻ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തുന്ന കൂടുംബ സംഗമം പുന്നക്കൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നക്കൽ നടന്നു.

പുന്നക്കൽ വാർഡു മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബസംഗമം DCC ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. വാർഡു കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ബെന്നി അറക്കലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന കുടുംബ സംഗമത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടുമല മുഖ്യപ്രഭാഷണം നടത്തി. ടി.ജെ കുര്യാച്ചൻ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, റോബർട്ട് നെല്ലിക്കത്തെരുവിൽ, സുന്ദരൻ എ.പ്രണവം, ഷൈനി ബെന്നി, ലിസി സണ്ണി, ജോർജ് പാറെക്കുന്നത്ത്, കെ.ടി മാത്യു, കെ.ജെ ജോർജ്ജ്, റെജി ഓത്തിക്കൽ, ജോർജ് ആലപ്പാട്ടുകുന്നേൽ, സലാം കമ്പളത്ത്, അബ്രഹാം വടയാറ്റുകുന്നേൽ, ലിബിൻ തുറുവേലിൽ പ്രസംഗിച്ചു.

 

 


As part of the centenary celebrations of Mahatma Gandhi becoming the President of the Indian National Congress, the Thiruvambady Mandalam Congress Committee organized a family gathering in Punnakkal ward. The event was led by the Punnakkal Ward Congress Committee, inaugurated by DCC General Secretary Babu Paikatt, and presided over by President Benny Arakkal. Krishaka Congress State Secretary Sunny Kappattumala delivered the keynote address. Several local Congress leaders participated and spoke during the event.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test