Thiruvambady, manth disease eradication; A night blood test camp was conducted image

Thiruvambady, മന്ത് രോഗ നിർമാർജനം; രാത്രി കാല രക്ത പരിശോധന ക്യാമ്പ് നടത്തി

hop thamarassery poster
Thiruvambady: Kozhikode ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും Thiruvambady കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടി മിൽമുക്ക് നൂറുൽ ഇസ്ലാം സുന്നി മദ്രസ്സ, കൂളിപ്പൊയിൽ, വാപ്പാട്ട് എന്നീ പ്രദേശങ്ങളിൽ വച്ച് മന്ത് രോഗ നിർമാർജന പരിപാടിയുടെ ഭാഗമായി 5 വയസ്സ് മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള രാത്രി കാല മന്ത് രോഗ രക്ത പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി.
മിൽമുക്ക് മദ്രസയിൽ വെച്ച് നടത്തിയ ക്യാമ്പ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റംല ചോലക്കൽ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ സ്വാഗതം പറഞ്ഞു.
സൽമത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു. ‘മന്ത് രോഗ നിർമാർജനം – കുട്ടികളുടെ രാത്രി കാല രക്ത പരിശോധന’ എന്ന വിഷയത്തിൽ കോഴിക്കോട് ഡിവിസി യൂണിറ്റ് അസിസ്റ്റൻറ് എന്റമോളജിസ്റ്റ് പി ബിന്ദു ക്ലാസ്സെടുത്തു. തെക്കഞ്ചേരി ഹംസ ഹാജി, ജമീല കീലത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.പി മുഹമ്മദ് ഷമീർ, കെ ഷാജു, കെ.ബി ശ്രീജിത്ത്, മുഹമ്മദ് മുസ്തഫ ഖാൻ, എസ് എം അയന, ഡിവിസി യൂണിറ്റ് ഫീൽഡ് അസിസ്റ്റൻറ്മാർ ഫീൽഡ് വർക്കർമാർ, അങ്കണവാടി ടീച്ചർമാർ, ആശാ വർക്കർമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ വെച്ച് 71 കുട്ടികളുടെ രക്ത സാമ്പിൾ പരിശോധനയ്ക്ക് എടുത്തു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test