Thiruvambady: പുന്നക്കൽ വഴിക്കടവ് പന്തമാക്കൽ ജംയിസിൻ്റെ വീടിൻ്റെ മുറ്റത്തും കോഴി ഫാം പരിസരത്തും പുലിയുടേതെന്ന് തോന്നിപ്പിക്കും വിതമുള്ള കാല്പ്പാടുകൾ പരിഭ്രന്തി പരത്തി.
ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമാണിവിടം. കഴിഞ്ഞ ദിവസം വെളുപ്പിന് മൂന്ന് മണി സമയത്ത് നായയുടെ കുര കേട്ട് ഉറക്കത്തിൽ നിന്ന് എണീറ്റ ജെംയ്സും കുടുംബവും ലൈറ്റിടിക്കുകയും ബഹളം വെക്കുകയും ചെയ്തപ്പോഴാണ് ഇത് ഓടി മറഞ്ഞത്. തറഞ്ഞ് കിടക്കുന്ന മുറ്റത്താണ് കാല്പാടുകൾ പതിഞ്ഞ് കിടക്കുന്നത്. കഴിഞ്ഞ ആഴ്ച്ച പൂവാറൻ തോട്ടിൽ പുലി സാനിധ്യം തിരിച്ചറിഞ്ഞിരുന്നു. അതെ പോലെ കഴിഞ്ഞ ദിവസങ്ങളിൽ മഞപ്പൊയിലും, ഉറുമി രണ്ടാഘട്ടം പദ്ധതി പ്രദേശത്തും പുലിയുടെ എന്ന് സാദൃശ്യമുള്ള കാൽ പാടുകൾ കണ്ടിരുന്നു.
കർഷക കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി ബോസ് ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റ് റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട്, നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, ബൂത്ത് പ്രസിഡന്റ് അബ്രഹാം വടയാറ്റ് കുന്നോൽ എന്നിവർ സ്ഥലം സന്ദർശിച്ചു.