Thiruvambady, Rajiv Gandhi Panchayati Raj Samiti staged a sit-in in front of Grama Panchayat office. image

Thiruvambady, രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സമിതി, ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ്ണാസമരം നടത്തി

HOP UAE VISA FROM 7300 INR - BANNER

Thiruvambady: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവധിക്കാത്ത ഇടതു പക്ഷ ജനാധിപത്യ സർക്കാരിൻ്റെ നടപടികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സമിതി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണാസമരം സങ്കെടുപ്പിച്ചു.
പദ്ധതി വിഹിതത്തിൻ്റെ മുന്നാം ഗഡുവും തടഞ്ഞ് വെച്ച മെയിൻ്റനൻസ് ഗ്രാൻ്റും ഉടൻ അനുവദിക്കുക, ക്ഷേമ പെൻഷൻ കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കുക, ലൈഫ് ഭവന പദ്ധതികൾക്കായി ഗ്രാമ പഞ്ചായത്തുകൾക്ക് അനുവദിച്ച തുക ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു.

ഡിസിസി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിതം എങ്ങനെ ദുസ്സഹമാക്കാമെന്ന് ഗവേഷണം നടത്തുന്ന ഇടതു മുന്നണി സർക്കാർ കോൺഗ്രസിൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പഞ്ചായത്തി രാജ് നിയമം കേരളത്തിൽ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ കോൺഗ്രസ് ജനങ്ങളെ അണിനിരത്തി ശക്തമായി പോരാടുമെന്നും ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ വ്യക്‌തമാക്കി.

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ജോൺസൺ അദ്ധ്യക്ഷത വഹിച്ച ധർണ്ണാ സമരത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മനോജ് വാഴെപ്പറമ്പിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, മുൻ ജില്ലാ പഞ്ചായത്തംഗം മില്ലി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർ മണ്ണിൽ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിജു ചെമ്പനാനി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജന:സെക്രട്ടറി ജിതിൻ പല്ലാട്ട് , ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഹനീഫ ആച്ചപ്പറമ്പിൽ, ടി.എൻ സുരേഷ്, മറിയാമ്മ ബാബു, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലിസ്സി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, പഞ്ചായത്തംഗങ്ങളായ രാമചന്ദ്രൻ കരിമ്പിൽ, ലിസ്സി സണ്ണി, മൻജു ഷിബിൻ, ഷൈനി ബെന്നി, ഇമ്മാനുവൽ കറുത്തേടത്ത്, സോണി മണ്ഡപത്തിൽ, റോയി മനയാനിയിൽ പ്രസംഗിച്ചു.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test