thiruvambady-second-physical-education-teacher-arrested-in-students-private-photo-circulation-case

Thiruvambady വിദ്യാർത്ഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ രണ്ടാമത്തെ കായികാദ്ധ്യാപകനും അറസ്റ്റിൽ

hop thamarassery poster
Thiruvambady: വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച കേസില്‍ മറ്റൊരു അധ്യാപകന്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് പുല്ലൂരാംപാറ സ്വദേശി കെ.ആര്‍. സുജിതി(27) നെയാണ് തിരുവമ്പാടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷ് അറസ്റ്റുചെയ്തത്. പ്രതിയെ താമരശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രം പലര്‍ക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുള്ള പരാതിയില്‍ മലപ്പുറത്തെ ഒരു സ്‌കൂളിലെ കായികാധ്യാപകനും പുല്ലൂരാംപാറ സ്വദേശിയുമായ ഒരാളെ പോലീസ് നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇയാള്‍ക്ക് കോടതി പിന്നീട് ജാമ്യമനുവദിച്ചു. ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന സഹപരിശീലകനാണ് ഇപ്പോള്‍ അറസ്റ്റിലായ സുജിത്. വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രം സുജിത് മറ്റൊരു അധ്യാപകനു അയച്ചു
കൊടുത്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് മൊൈബല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. കേസുമായി ബന്ധപ്പെട്ട് മറ്റു ചില ആളുകള്‍ കൂടി പ്രതികളാണെന്നാണ് സൂചന.

 

 


Thiruvambadi: Another teacher has been arrested in connection with the circulation of a student’s private photos. K.R. Sujith (27), a native of Pullurampara, Kozhikode, was taken into custody by Thiruvambadi Station Inspector K. Prajeesh. The Tamarssery Judicial Magistrate Court has remanded the accused.

Earlier, a physical education teacher from a Malappuram school was arrested for threatening to share the student’s private photos. However, he was later granted bail. The newly arrested accused, Sujith, was a co-trainer of the previously arrested teacher. Police found that Sujith forwarded the student’s private photos to another teacher, leading to his arrest.

The investigation was aided by the Cyber Cell, and the arrest was based on a complaint filed by the student’s mother. Authorities suspect that more individuals may be involved in the case.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test