Thiruvambady നായശല്ല്യം, ABC പദ്ധതി നിർത്തണം; കേരള കോൺഗ്രസ്(M)

hop thamarassery poster

Thiruvambady: കേരളത്തിൽ ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾ നായ്ക്കളുടെ കടിയേറ്റ് വാക്സിനെടുത്തിട്ടും പേ വിഷബാധയേറ്റ് മരിച്ചു. തെരുവ് നായകളുടെ ശല്ല്യം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ആനിമൽ ബർത്ത് കൺട്രോൾ പദ്ധതി നിർത്തണമെന്ന് കേരള കോൺഗ്രസ് (M) തിരുവമ്പാടി മണ്ഡലം സായാഹ്ന സദസ് കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. തെരുവ് നായ ശല്യം പരിഹരിക്കുവാൻ വന്ധ്യംകരണമാണ് പരിഹാരമെന്ന് പറഞ്ഞ് നടപ്പിലാക്കിയ ABC പദ്ധതിയിലൂടെ പാഴാക്കിയത് കാൽ നൂറ്റാണ്ടാണ്.

 

പട്ടി സ്നേഹികളുടെ അഭിപ്രായങ്ങളെ അവഗണിച്ചു കൊണ്ട് പരിഷ്കൃത രാജ്യങ്ങൾ ചെയ്യുന്നതുപോലെ തെരവ് നായ്ക്കളെ കൊന്നൊടുക്കണമെന്നും സായാഹ്ന സദസ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് ടി.എം ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ജോയി മ്ളാക്കുഴി അദ്ധ്യക്ഷത വഹിച്ചു. ജോസഫ് പൈമ്പിള്ളി, വിൽസൺ താഴത്ത് പറമ്പിൽ, സിജോ വടക്കേൻതോട്ടം, ദിനീഷ് കൊച്ചുപറമ്പിൽ, സണ്ണി പുതുപറമ്പിൽ, സ്റ്റീവ് സെബാസ്റ്റ്യൻ, ഒ അബ്ദുൾ റഹിമാൻ, ആൻസി സെബാസ്റ്റ്യൻ, ബെന്നി കാരിക്കാട്ടിൽ, ജേക്കബ് കാരക്കാട്ട്, ബാബു പുളിയാശ്ശേരി, ശ്രീധരൻ പുതിയോട്ടിൽ, ബാജി മാതാളി കുന്നേൽ, സുനിൽ ചാരുപ്ളാക്കിൽ, ജോസ് നീണ്ടിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

 

 


In Thiruvambady, Kerala Congress (M) demanded the suspension of the Animal Birth Control (ABC) project, citing recent incidents where three children died from rabies after dog bites despite being vaccinated. The party criticized the inefficiency of the ABC program, claiming it has failed over 25 years. They called for stricter measures, including the culling of stray dogs, similar to practices in developed countries. The demand was raised during an evening gathering attended by district and local leaders.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test