Punnakkal: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പുന്നക്കൽ ഏഴാം വാർഡ് വഴിക്കടവ്-പൊന്നാങ്കയം റോഡ് ഗ്രാമപഞ്ചായത്തിൻ്റെ MG ഫണ്ട് എട്ടുലക്ഷം രൂപ മുടക്കി 500 മീറ്റർ റോഡ് ടാറിങ്ങ് പൂർത്തിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നാടമുറിച്ചു പൊതുജനങ്ങൾക്കായി റോഡ് തുറന്നു കൊടുത്തു ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഏഴാ വാർഡ് മെമ്പർ ശ്രീമതി. ഷൈനി ബെന്നി അദ്ധ്യക്ഷത വഹിച്ചു. ടി.ജെ കുര്യാച്ചൻ, ജിതിൻ പല്ലാട്ട്, ഹനീഫ ആച്ചപ്പറമ്പിൽ, മുഹമ്മദാലി പരിത്തിക്കുന്നേൽ, ജോർജ് പാറെക്കുന്നത്ത്, റോബർട്ട് നെല്ലിക്കത്തെരുവിൽ, ബെന്നി അറക്കൽ, ലാലു കൊല്ലിയിൽ, പ്രസാദ് മൂശാരിയാട്ട്, ഷാജി പറയൻകുഴിയിൽ, പുരുഷൻ നെല്ലിമൂട്ടിൽ, ഫ്രാൻസിസ് കൊട്ടാരത്തിൽ, ജെയിംസ് തേക്കുംകാട്ടിൽ, ജേക്കബ് കാരക്കാട്ട്, ആൻ്റണി തുണ്ടിയിൽ സംബന്ധിച്ചു.
In Thiruvambady Grama Panchayat’s 7th ward (Punnakkal), the Vazhikadavu–Ponnankayam road was inaugurated after completing 500 meters of tarring using ₹8 lakh from the MG fund. District Panchayat Member Bose Jacob officially opened the road. The event was presided over by Ward Member Shiny Benny and attended by several local leaders and residents.