Thiruvambady: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ CDS ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വിഷു വിപണന മേളയ്ക്ക് തിരുവമ്പാടി ബസ്സ്റ്റൻഡിനടുത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ ഓപ്പൺ സ്റ്റേജിൽ തുടക്കമായി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ വിഷു വിപണനമേള ഉദ്ഘാടനം ചെയ്തു. CDS ചെയർ പേഴ്സൺ പ്രീതി രാജീവ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ CDS മെമ്പർമാരായ ഡെയ്സി സണ്ണി, തങ്കമ്മ സദാശിവൻ തുടങ്ങിയവരും പങ്കെടുത്തു. വിവിധ ജെ എൽ ജി ഗ്രൂപുകളിൽ നിന്നും സംരംഭ ഗ്രൂപ്പുകളിൽ നിന്നും കൊണ്ട് വന്ന വിവിധ തരം ഉൽപ്പന്ന ങ്ങൾ കൊണ്ട് മേള വ്യത്യസ്തമായി.
CDS വൈസ് ചെയർ പേഴ്സൺ ഷിജി ഷാജി സ്വാഗതവും ഉപജീവന ഉപസമിതി അംഗമായ മേഴ്സി ടോം നന്ദിയും അറിയിച്ചു.
Thiruvambady: The Vishu market fair organized by the Grama Panchayat Kudumbashree CDS began at the open stage of the Service Cooperative Bank near the Thiruvambady bus stand. Thiruvambady Grama Panchayat President Bindu Johnson inaugurated the fair. The event was presided over by CDS Chairperson Preethi Rajeev. CDS members including Daisy Sunny and Thankamma Sadashivan also participated.
The fair stood out with a variety of products brought by different JLG (Joint Liability Groups) and enterprise groups. CDS Vice Chairperson Shiji Shaji delivered the welcome address, while Mercy Tom, a member of the Livelihood Subcommittee, gave the vote of thanks.