Thiruvampady, മാജിക് മിംഗിൾ സ്നേഹിത സമ്മർ ക്യാമ്പ് നടത്തി.

hop thamarassery poster
കോഴിക്കോട് കുടുംബശ്രീ ജില്ല മിഷൻ സ്നേഹിത ജൻഡർ ഹെല്പ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ ചൈൽഡ് വിംഗ് കുട്ടികൾക്കായി “മാജിക് മിംഗിൾ സ്നേഹിത സമ്മർ ക്യാമ്പിന് Thiruvampady സി ഡി എസിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ ഉപസമിതി കൺവീനർ നീന സാജു സ്വാഗതവും,
സി ഡി എസ് വൈസ് ചെയർപേഴ്സൺ ഷിജി ഷാജി അധ്യക്ഷതയും വഹിച്ചു.
ക്യാമ്പിൽ സ്നേഹിതാ കൗൺസിലർ ശ്രുതി പ്രേമൻ, സ്നേഹിതാ സർവീസ് പ്രോവൈഡർ എം ജെസീന, കമ്മ്യൂണിറ്റി കൗൺസിലർ രജീന എന്നിവർ ഐസ് ബ്രേക്കിങ്ങ്, സ്കിൽ ട്രെയിനിംഗ്, മെന്റൽ ഹെൽത്ത്‌, സൈബർ സെക്യൂരിറ്റി, ഗയിംസ്, എന്നീ സെക്ഷനുകൾ കൈകാര്യം ചെയ്തു. പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  രാജു അമ്പലത്തിങ്കൽ, മെമ്പർ സെക്രട്ടറി ബൈജു തോമസ്, സി ഡി എസ് മെമ്പർമാരായ സ്മിത ബാബു, സിന്ധു അജീഷ്, ഷീജ സണ്ണി, ജാൻസി റോയ്,
പി ആർ അജിത, ഡെയ്സി സണ്ണി,റീന ടോമി, തങ്കമ്മ സദാശിവൻ അക്കൗണ്ടന്റ് ശുഭ എന്നിവർ സംസാരിച്ചു.
ജില്ലയിലെ കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങളുടെയും, പഠനങ്ങളുടെയും അടിസ്ഥാനത്തിൽ കുട്ടികളിൽ വികസിപ്പിക്കേണ്ട കഴിവുകൾ , പല കാര്യങ്ങളിലും കൃത്യമായ അവബോധം   സൃഷ്ടിക്കുക , മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് ക്യാമ്പിന് തുടക്കം കുറിച്ചത്. ഐസ് ബ്രേക്കിങ് സെക്ഷനോട് കൂടി ആരംഭിക്കുകയും, കുട്ടികൾ ആർജിക്കേണ്ട കഴിവുകൾ / ജീവിത നൈപുണ്യം വളരെ വ്യക്തമായ രീതിയിൽ ആക്ടിവിറ്റിയിലൂടെ സ്നേഹിത കൗൺസിലർ ശ്രുതി പ്രേമൻ കുട്ടികൾക്ക് വ്യക്തമാക്കി. തുടർന്ന് മാനസികരോഗ്യം കുട്ടികളിൽ എന്ന വിഷയത്തിൽ അതിന്റെ പ്രാധാന്യത്തെ കുറിച്ചും, മാനസിക പ്രയാസങ്ങൾ  കുട്ടികളിൽ ഉണ്ടാക്കുന്ന മാറ്റത്തെ കുറിച്ചും അതിനെ പ്രതിരോധിക്കാൻ കുട്ടികൾ ചെയ്യേണ്ട കാര്യങ്ങൾ  സ്നേഹിത സർവീസ് പ്രോവൈഡർ ജസീന വ്യക്തമാക്കി.
കൂടാതെ ക്യാമ്പിലൂടെ കുട്ടികൾക്ക് ലീഡേഴ്‌ഷിപ് ക്വാളിറ്റി,ക്രീയേറ്റിവിറ്റി, ടീം ബിൽഡിംഗ്‌ വർധിപ്പിക്കാൻ വേണ്ടിയുള്ള ആക്ടിവിറ്റീസ് തുടങ്ങിയവ നടത്തി. തുടർന്ന്   വിവിധ തരത്തിലുള്ള കലാപരിപാടികൾ കുട്ടികൾ അവത രിപ്പിക്കുകയും ചെയ്തു.വിവിധ വാർഡുകളിൽ നിന്നും 50തോളം കുട്ടികൾ ക്യാമ്പിന്റെ ഭാഗമായി മാറി.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test