പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ

hop thamarassery poster
പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ
Thamarassery: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. കുരിശു മരണത്തിനു ശേഷം മൂന്നാം നാള്‍ യേശുദേവന്‍ കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കിയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെ ഈസ്റ്ററെന്നാൽ വിശ്വാസികൾക്ക് ഉയിർപ്പ് തിരുന്നാൾ കൂടിയാണ്.
സ്നേഹത്തിന്റേയും പ്രത്യാശയുടേയും തിരുനാള്‍ കൂടിയാണ് ഈസ്റ്റര്‍. മനുഷ്യ തിന്മകൾ സ്വയം ഏറ്റെടുത്ത് യേശു അതിന്‍റെ പേരിൽ കുരിശിൽ തറക്കപ്പെടുകയും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ആ മഹാത്യാഗത്തിന്‍റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്.
ഈസ്റ്ററിന്റെ ഭാ​ഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു, താമരശ്ശേരി മേരി മാതാ കത്തീഡ്രൽ ചർച്ചിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ നേതൃത്വം നൽകി.

ഉയിർത്ത് എഴുന്നേൽപ്പിൻ്റെ ദൃശ്യാവിഷ്കാരവും, പ്രദക്ഷിണവും നടന്നു.
പുലർച്ചെ മൂന്നു മണിയോടെ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test