Mananthavady ആനയെ മയക്കുവെടി വെക്കാനുള്ള ഇന്നത്തെ ദൗത്യം തത്കാലം ഉപേക്ഷിച്ചു

Mananthavady ആനയെ മയക്കുവെടി വെക്കാനുള്ള ഇന്നത്തെ ദൗത്യം തത്കാലം ഉപേക്ഷിച്ചു

hop thamarassery poster

Mananthavady: വയനാട് Mananthavady പടമലയിൽ മധ്യവയസ്‌കനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഗ്‌നയെ മയക്കുവെടി വെക്കാനുള്ള ഇന്നത്തെ ദൗത്യം തത്കാലം ഉപേക്ഷിച്ചു. ആന കർണാടക അതിർത്തിയിലെ കൊടുങ്കാട്ടിലാണ് ഇപ്പോഴെന്നും ഇന്ന് ഇനിയും ദൗത്യം തുടരുന്നത് ദുഷ്‌കരമാണെന്നും കണ്ടാണ് തത്കാലം ദൗത്യം ഉപേക്ഷിച്ചതെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ട്രാക്കിംഗ് തടസ്സപ്പെട്ടതും നേരം ഇരുട്ടിയതും ആനയെ തളയ്ക്കുന്നതിൽ പ്രതിസന്ധിയായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ ആനയെ തളയ്ക്കാനുള്ള ദൗത്യം ഉപേക്ഷിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ വീണ്ടും രംഗത്തെത്തി. തങ്ങളുടെ ജീവന്റെ വില ഇപ്പോഴും സർക്കാറിനും ഉദ്യോഗസ്ഥർക്കും മനസ്സിലായില്ലെന്ന് പ്രതിഷേധക്കാർ ഓർമിപ്പിച്ചു. ഉച്ചയോടെ റേഡിയോ കോളർ സിഗ്‌നലനുസരിച്ച് ആന കർണാടക അതിർത്തിയിലെ ചെമ്പകപ്പാറയിലെ ബാവലി മണ്ണുണ്ടി വനാതിർത്തിക്കുള്ളിലായിരുന്നു. ബാവലിയിൽ വനംവകുപ്പ് സംഘം കാട്ടാനയുടെ 250 മീറ്റർ വരെ പരിധിയിലെത്തിയിരുന്നു. തുടർന്ന് നാല് കുങ്കിയാനകളുമായി, അനുയോജ്യമായ സ്ഥലത്തെത്തിയാൽ മയക്കുവെടി വയ്ക്കാനായിരുന്നു നീക്കം. ബാവലി മേഖലയിൽ ആളുകൾ പുറത്തിറങ്ങരുതെന്നും അധികൃതർ നിർദേശിച്ചിരുന്നു.
ഇന്നലെ രാത്രി വരെ മാനന്തവാടി ചാലിഗദ്ദയിലെ ജനവാസ കേന്ദ്രത്തിൽ തുടർന്ന ബേലൂർ മഗ്‌ന പുലർച്ചെയോട് കൂടി വനമേഖലയിലേക്ക് കടക്കുകയായിരുന്നു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test