Thamarassery: താമരശ്ശേരി പുതിയ ബസ്സ് സ്റ്റാൻ്റിൽ നിന്നും ചുങ്കം പഴശ്ശിരാജ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാനായി താമരശ്ശേരി -നിലമ്പൂർ റൂട്ടിൽ ഓടുന്ന എ വൺ എന്ന ബസ്സിൽ കയറിയ താമരശ്ശേരി ഗവ ഹയർ സെക്കൻററി സ്കൂൾ +2 വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ നിർത്താൽ ആവശ്യപ്പെട്ടിട്ടും നിർത്താതെ രണ്ടു കിലോമീറ്റർ അകലെ കുടുക്കിൽ ഉമ്മരം സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു.
ഇവിടെ നിന്നും ആളൊയിഞ്ഞ പ്രദേശത്തുകൂടെ തിരികെ നടന്ന് വീട്ടിൽ എത്തിയ വിദ്യാത്ഥിനി മുത്തച്ചനൊപ്പം താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ബസ്സിന് പിഴ ചുമത്തിയതായും, ഡ്രൈവർക്ക് താക്കീത് നൽകിയതായും ട്രാഫിക് എസ് ഐ സത്യൻ പറഞ്ഞു.
Thamarassery-Nilambur private bus (A-One) was penalized after its driver refused to let a Class 12 student disembark at her designated Chunkapazhassiraja School stop, instead dropping her 2 km away at Ummaram. Following a police complaint by the student and her grandfather, authorities fined the operator and warned the driver. The incident highlights ongoing passenger rights violations in regional bus services, with police stressing strict adherence to mandatory stop regulations.