Vadakara: Traveller ൽ മാഹി മദ്യം കടത്താൻ ശ്രമിച്ച രണ്ട് പേർ എക്സൈസിന്റെ പിടിയിൽ. കർണാടക സ്വദേശികളായ ശശി കുമാർ, പരമേശ എന്നിവരാണ പിടിയിലായത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം. അഴിയൂർ ചെക്ക്പോസ്റ്റിന് മുൻവശം വാഹനപരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലാകുന്നത്. ട്രാവലറിനുള്ളിൽ സൂക്ഷിച്ച 40.125 ലിറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തു.
K A 50 A 2205 നമ്പർ ട്രാവലർ വാഹനം കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ മോഹൻദാസ് എം. കെ, അസി.എക്സൈസ് ഇൻസ്പെക്ടർ രാമചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിചിത്രൻ, ജിത്തു ലിനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Vadakara: Two individuals were caught by the Excise Department while attempting to smuggle liquor from Mahe in a Traveller vehicle. The arrested suspects, Shashi Kumar and Paramesh, are natives of Karnataka. The incident took place yesterday afternoon. They were apprehended during a routine vehicle inspection at the Azhiyoor checkpoint.
The Excise team seized 40.125 liters of liquor hidden inside the Traveller. The vehicle, bearing registration number KA 50 A 2205, was taken into custody. The inspection was led by Excise Inspector Mohandas M.K., Assistant Excise Inspector Ramachandran, and Civil Excise Officers Vichithran, Jithu, and Linesh.