Two arrested in Perambra auto burning case image

Perambra, ഓട്ടോ കത്തിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

HOP UAE VISA FROM 7300 INR - BANNER

Perambra: ചേനായി എടവരാട് മഞ്ചേരിക്കുന്നിൽ ഓട്ടോ കത്തിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

എടവരാട് കാലംകോട്ട് രാഘവൻ (50), എടവരാട് കൊയിലോത്ത് ഷിബിൻ ലാൽ (കുട്ടൻ, 32) എന്നിവരെയാണ് പേരാമ്പ്ര ഇൻസ്‌പക്‌ടർ എം.എ. സന്തോഷ് അറസ്റ്റ് ചെയ്തത്.

ഇരുവരും ഓട്ടോ ഡ്രൈവർമാരാണ്. ജനുവരി 21-ന് പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. സമീപത്തെ വീട്ടിൽ നിർത്തിയിട്ട മുക്കള്ളിൽ ഷക്കീറിന്റെ ഓട്ടോ റോഡിലേക്ക് തള്ളിയെത്തിച്ച് കത്തിക്കുകയായിരുന്നു.

അയ്യപ്പൻ കാവിൽ അതുൽ രാജിന്റെ ഓട്ടോയും റോഡരികിലെത്തിച്ച് മറിച്ചിട്ടിരുന്നു. പേരാമ്പ്ര ടൗണിൽ സർവ്വീസ് നടത്തുന്നതിന് പെർമിറ്റുള്ള ഓട്ടോക്കാരുമായി ആളുകളെ കയറ്റുന്നതിലുള്ള തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഇരുവരും ഒളിവിൽ പോയിരുന്നു. തിരികെ വന്ന് മറ്റൊരിടത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് പിടിയിലായത്.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test