fbpx
Two persons arrested with ganja kept for sale image

വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ (Kochi)

hop holiday 1st banner

Kochi: പള്ളിപ്പുറം ബീച്ച് കരയില്‍ പാം ബീച്ച് ഹോം സ്റ്റേ കെട്ടിടത്തില്‍ നിന്നും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ഞാറയ്ക്കല്‍ എക്‌സൈസ് സംഘം പിടികൂടി. മുനമ്പം ബീച്ച് കരയില്‍ കളത്തില്‍പറമ്പില്‍ ജോണ്‍സണ്‍ മകന്‍ സ്‌പെസോം (23), കൊടുങ്ങല്ലൂര്‍ ആല വില്ലേജ് പല്ലിനട കരയില്‍ മനപ്പിള്ളി വീട്ടില്‍ രവി മകന്‍ രതീഷ് (33) എന്നിവരാണ് പിടിയിലായത്.

ഞാറക്കല്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം. ഒ. വിനോദ്, പ്രിവന്റീവ് ഓഫീസര്‍ എസ്. ജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി. കെ. വിമല്‍കുമാര്‍,ടി. ടി. ശ്രീകുമാര്‍, വനിതാ ഓഫീസര്‍ എം. ലത, സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ രാജി ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തു.

weddingvia 1st banner