Vadakara, ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി.

hop thamarassery poster
Vadakara: ഒഞ്ചിയം നെല്ലാച്ചാരി കുനി കുളങ്ങര ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. തട്ടോളിക്കര മീത്തൽ അക്ഷയ്, കാളിയത്ത് രൺദീപ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് രണ്ട് പേരുടെ മൃതദേഹം തൊട്ടടുത്തായി കിടക്കുന്നത് നാട്ടുകാർ കണ്ടെത്തിയത്. ചെറു തുരുത്തി സി.ടി ബാബുവിന്റെ മകൻ ശ്രീരാഗിനെ അവശ നിലനിലയിൽ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടച്ചേരി പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. മൃതദേഹത്തിന് ഏതാനും മീറ്ററുകൾ ദൂരത്ത് സിറിഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഇവിടെ എക്സ വൈസ് സംഘം പരിശോധന നടത്തിയിരുന്നു .എന്നാ ൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സ്ഥലത്ത് – എം എൽ എ കെ.കെ രമ. എടച്ചരി സി.ഐ സുധീർ എസ്.ഐ സുധീർ എന്നിവരുടെ നേതൃത്വ ത്തിൽ പോലീസ് ക്യാമ്പ് ചെയ്യുന്നു രൺദീപിന് എൻഡി പി എസ് കേസ് നിലവിലുണ്ട്. ഫോറൻസിക് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവരുടെ പരിശോധനകൾക്ക് ശേഷം ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test