Jiddah: അംഗീകാരമില്ലാത്ത Power Bank കൾ സൗദിയിൽ നിന്ന് പുറപ്പെടുന്നെേതാ സൗദിയിലേക്ക് വരുന്നതോ ആയ വിമാനങ്ങളിൽ അനുവദിക്കില്ലെന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാന താവള അധികൃതർ വ്യക്തമാക്കി.
സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി, ക്വാളിറ്റി ഓർഗനൈസേഷൻ എന്നിവയുടെ അംഗീകാരമില്ലാത്ത പവർ ബാങ്കുകൾ ലഗേജിലോ ഹാന്റ് ബാഗേജിലോ അനുവദിക്കില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ കൈവശമുള്ള പവർ ബാങ്കുകൾ കൊണ്ടുപോകാൻ പറ്റുമോ എന്ന് യാത്രക്കാർ ഈ സൈറ്റിൽ പ്രവേശിച്ച് ഉറപ്പുവരുത്തണം.