Thamarassery, ഉപജില്ലാ അറബിക് അധ്യാപക സംഗമവും യാത്രയയപ്പും .

HOP UAE VISA FROM 7300 INR - BANNER
Thamarassery: താമരശ്ശേരി ഉപജില്ലയിലെ അറബിക് അധ്യാപകരുടെ ഏകദിന പരിശീലനസംഗമം പരപ്പൻ പൊയിൽ റിയാദുൽ ഉലൂം ഹയർ സെക്കൻ്ററി മദ്റസ ഓഡിറ്റോറിയത്തിൽ സമാപിച്ചു. അറബിക് ടീച്ചേഴ്സ് കോംപ്ലക്സിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സംഗമം ജില്ലാ ഐ എം ജി ഇ എൻ.സുലൈഖ ടീച്ചർ ഉദ്ഘാടനം ചെയ്തു. ടി.മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.എൻ.കെ.അബ്ദുൽ നാസർ, പി.കെ.അബ്ദുല്ല മാസ്റ്റർ, ടി.നൂറുദ്ദീൻ, കെ.അബ്ദുൽ നാസർ, ഐ.പി.മൂസക്കുട്ടി, കെ.മുഹമ്മദ് മാസ്റ്റർ, ഇ.കെ.സാബിത്ത് മാസ്റ്റർ ആശംസകൾ നേർന്നു. ഷാജൽ കക്കോടി 'ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്' എന്ന വിഷയത്തിൽ ക്ലാസ്സിന് നേതൃത്വം നൽകി.
തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അശ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഉപജില്ല എ.ടി.സി സെക്രട്ടറി സി.പി. സാജിദ് അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബി.പി.സി. മെഹറലി മുഖ്യ പ്രഭാഷണം നടത്തി. പൂനൂരിൽ നടന്ന ജില്ലാ അധ്യാപക മൽസരത്തിലെ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചുനാസർ മാസ്റ്റർ പള്ളിപ്പുറം, ടി.എം. നൗഫൽ,ടി.മുഹമ്മദ് മാസ്റ്റർ, വി.സൈഫുന്നിസ, ടി.നൂറുദ്ദീൻ, ടി. ഷറഫുദ്ദീൻ, സുലൈഖ ടീച്ചർ, എ.കെ.ഹഫ്സത്ത് ടീച്ചർ സംസാരിച്ചു.ഈ വർഷം സർവ്വീസിൽ നിന്നും പിരിയുന്ന എ.ഇ.ഒ സതീഷ് കുമാർ, ഐ.എം.ഇ ഫൈസൽ, പുതുപ്പാടി ഹൈസ്കൂൾ അധ്യാപകൻ എം.അബ്ദുൽ മജീദ് മാസ്റ്റർ എന്നിവർ മറുപടി പ്രസംഗം നടത്തി.നൂറുദ്ദീൻ കാന്തപുരം സ്വാഗതവും ഹഫ്സത്ത് ടീച്ചർ നന്ദിയും പറഞ്ഞു.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test