upgradation of edavanna-thamarassery-koyilandy state highway omassery panchayat administration to protestagainst neglect image

Edavanna-Thamarassery-Koyilandy സംസ്ഥാനപാത നവീകരണം; അവഗണനക്കെതിരെ ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതി പ്രക്ഷോഭത്തിന്‌

hop thamarassery poster

Omassery: Edavanna-Thamarassery-Koyilandy സം​സ്ഥാ​ന പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഓ​മ​ശ്ശേ​രി​യോ​ട്‌ കെ.​എ​സ്‌.​ടി.​പി​യും നി​ർ​മാ​ണ ക​മ്പ​നി​യാ​യ ശ്രീ​ധ​ന്യ​യും കാ​ണി​ക്കു​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന​ക്കെ​തി​രെ ഓ​മ​ശ്ശേ​രി പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി പ്ര​ക്ഷോ​ഭ​ത്തി​ന്‌ ഒ​രു​ങ്ങു​ന്നു.

വാ​ക്കു​പാ​ലി​ക്കാ​തെ​യും ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന വി​ധ​ത്തി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​ശാ​സ്ത്രീ​യ​മാ​യി ന​ട​ത്തി​യും KSTP ​യും നി​ർ​മാ​ണ ക​മ്പ​നി​യും നാ​ട്ടു​കാ​രെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് ഭ​ര​ണ​സ​മി​തി ആ​രോ​പി​ച്ചു.

ഓ​മ​ശ്ശേ​രി ടൗ​ണി​ൽ​പോ​ലും ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ല. താ​ഴെ ഓ​മ​ശ്ശേ​രി, മ​ങ്ങാ​ട്‌, മു​ടൂ​ർ, കൂ​ട​ത്താ​യി ഭാ​ഗ​ങ്ങ​ളി​ലൊ​ക്കെ ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ക​യാ​ണ്‌.

സം​സ്ഥാ​ന പാ​ത​യി​ൽ പ​ല​യി​ട​ത്തും അ​പ​ക​ട​ക്കെ​ണി​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​പ്പാ​ത​യി​ൽ​നി​ന്ന് ഓ​ട​യി​ലേ​ക്ക് വീ​ണ് മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ്‌ പു​ല​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ഭ​ര​ണ​സ​മി​തി​യും പൊ​തു​ജ​ന​ങ്ങ​ളും.

ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ലെ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ​പോ​ലും ലം​ഘി​ക്ക​പ്പെ​ടു​ന്ന​താ​ണ്‌ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്‌. ഇ​ത്‌ നീ​തീ​ക​രി​ക്കാ​നാ​വി​ല്ല.

നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കെ ഓ​മ​ശ്ശേ​രി പ​ഞ്ചാ​യ​ത്ത്‌ പ​രി​ധി​യി​ലു​ള്ള നി​ര​ന്ത​രം ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക്‌ അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌ ആ​ദ്യ ഘ​ട്ട​മാ​യി വെ​ള്ളി​യാ​ഴ്ച നി​ർ​മാ​ണ ക​മ്പ​നി​യു​ടെ ഓ​ഫി​സ്‌ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ഉ​പ​രോ​ധി​ക്കും.

പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​പ​രോ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ്ര​ശ്ന​ത്തി​ന്‌ പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ ക​ടു​ത്ത സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഭ​ര​ണ​സ​മി​തി മു​ന്ന​റി​യി​പ്പ്‌ ന​ൽ​കി.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test