Kozhikode: വടകര ചോറോട് വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. പുത്തൂർ കല്യാൺ ഭവനിൽ പി.കെ.പ്രഭാവതിയാണ് (61) മരിച്ചത്. മരണ വീട്ടിൽ പോയി മടങ്ങവേ ചോറോട് കൈനാട്ടിയിൽ റെയിൽപാലം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.
മൃതദേഹം വടകര ജില്ലാ മോർച്ചറിയിലേക്ക് മാറ്റി. വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഞായറാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: പ്രഷിദ, പ്രനീപ്. മരുമക്കൾ: രാജീവൻ. ഭാസ്ന.
Vadakara: P.K. Prabhavathi (61) from Puthoor died after being hit by the Vande Bharat train while crossing a railway bridge at Chorode, Kainatti. She was returning home after a condolence visit. The body was taken to Vadakara district mortuary, and the postmortem will be conducted Sunday.