Vadakara: വടകരയിൽ മീൻ പിടിക്കാൻ പോയ യുവാവ് മാഹി കനാലിൽ വീണു മരിച്ചു. ഇന്ന് ഉച്ചയോടെ വലയുമായി മീൻ പിടിക്കാൻ പോയ തൊടന്നൂർ സ്വദേശിയായ വരക്കൂൽ തഴെ മുഹമ്മദ് (31) ആണ് മുങ്ങി മരിച്ചത്.
ഏഴ് മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് ഫയർഫോഴ്സും നാട്ടുകാരും കുറ്റ്യാടിയിൽ നിന്നെത്തിയ ദുരന്ത നിവാരണ സേനാംഗങ്ങളുമാണ് തിരച്ചിൽ നടത്തിയത്. ദുരന്ത നിവാരണ സേനാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടപ്പള്ളി കന്നിനട ഭാഗം കൽവർട്ടിനടുത്താണ് യുവാവിനെ ഉച്ചയോടെ കാണാതായത്. വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് വീഴുകയായിരുന്നു. വല കണ്ടു കിട്ടി. കുറ്റ്യാടി MLA കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സ്ഥലത്തു എത്തിയിരുന്നു. വടകര നാദാപുരം ഫയർ യുണിറ്റുകൾ തിരച്ചിലിൽ ഭാഗമായി. ശക്തമായ അടിയോഴുക്ക് തിരച്ചിലിന് തിരിച്ചടിയായി. നേരത്തെ സ്കൂബ ടീം എത്താത്തതിലും തിരച്ചിൽ ഫലപ്രദമാവാത്തതിലും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
Vadakara: A 31-year-old man, Varakkool Thazhe Muhammed from Thodannur, drowned in the Mahe canal while fishing. He fell into the water along with his fishing net around noon. After a 7-hour-long search by the Fire Force, locals, and Disaster Response Force, his body was recovered. Strong undercurrents hampered the search, and locals had earlier protested over the delay in deploying a scuba team. Kuttiady MLA Kunhammed Kutty Master visited the site.