Various programs were organized at GMU School, Pallipuram, Thamarassery image

Thamarassery, പള്ളിപ്പുറം ജി എം യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

hop thamarassery poster

Thamarassery: പള്ളിപ്പുറം (ചാലക്കര) ജി എം യു പി സ്കൂ‌ളിൽ ഒപ്പം 2024 എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ തേൻമൊഴി സംയുക്ത ഡയറിയുടെ പ്രകാശനം നടന്നു. യു പി വിദ്യാർഥികളുടെ ആർട്ടെ മിസ് സയൻസ് ഫെസ്റ്റ് ഉദ്ഘാടനവും നടത്തി. പെൺ കുട്ടികൾക്കായുള്ള കളരി പരിശീലനമായ കരുത്തിൻ്റെ ഉദ്ഘാടനവും നടന്നു.

ബി.ആർ.സി ട്രെയിനർ അബ്ദു‌ൽ അഷ്റഫ് ഒപ്പം 2024 വിവിധ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എം.സി മെമ്പർ ഹസ‌ അധ്യക്ഷത വഹിച്ചു. ഹെഡ്മ‌ിസ്ട്രസ് എ.പി മിനി ടീച്ചർ സ്വാഗതം പറഞ്ഞു. തേൻമൊഴി സംയുക്ത ഡയറിയെക്കുറിച്ച് ഇന്ദു ടീച്ചർ വിശദീകരിച്ചു. സി.ആർ.സി കോർഡിനേറ്റർ ഷഹാന, എൻ.മഹമൂദ് എന്നിവർ ആശംസയർപ്പിച്ചു. സയൻസ് ഫെസ്റ്റിൽ വിവിധ പരീക്ഷണങ്ങൾ, സയൻസ് പുസ്തകങ്ങളുടെ പ്രദർശനം എന്നിവ നടന്നു. ഫെസ്റ്റിന് റഹീദ ടീച്ചർ, ദിവ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

കളരി പരിശീലനത്തിൽ സാലിഹ് ഗുരുക്കൾ, കമറുദ്ധീൻ മാസ്റ്റർ എന്നിവർ നേതൃത്വം കൊടുത്തു. എസ്. ആർ.ജി കൺവീനർ പ്രീതി ടീച്ചർ, സീനിയർ അസിസ്റ്റൻറ് ത്രേസ്യാമ്മ ടീച്ചർ, സജീല ടീച്ചർ എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി അബ്‌ദുൽ നാസർ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test