Thamarassery: ചമൽ പൂവൻമലയിൽ വാറ്റ് കേന്ദ്രം തകർത്തു എക്സൈസ് സർക്കിൾ പാർട്ടി കോഴിക്കോട് ഐബി പ്രിവന്റ്റ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്ന് ചമൽ എട്ടേക്ക്ര പൂവൻമല ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്ഡിൽ ടാങ്കിലും മറ്റുമായി സൂക്ഷിച്ച് വെച്ച 505 ലിറ്റർ വാഷ് കണ്ടെടുത്ത്. സർക്കിൾ ഇൻസ്പെക്ടർ പി ആർ ലാലുവിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പി ഓ മാരായ ചന്ദ്രൻ കുഴിച്ചാലിൽ, ഷംസുദ്ദീൻസി ഇ ഒ മാരായ പ്രബിത്ത് ലാൽ ബിനീഷ് കുമാർ, പ്രസാദ്എന്നിവർ പങ്കെടുത്തു.