Vatakara -തലശ്ശേരി ദേശീയ പാതയിൽ മടപ്പള്ളിയിൽ സീബ്ര ലൈൻ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ്സിടിച്ച് വീഴ്ത്തി. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്.മടപ്പള്ളി കോളജ് സെക്കൻ്റ് ഇയർ ഡിഗ്രി വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വടകര നടക്കു താഴെ ശ്രേയ എൻ. സുനിൽ കുമാർ (19), ദേവിക ജി ,നായർ തണ്ണീർ പന്തൽ (19), ഹൃദ്യ (19) കല്ലേരി എന്നിവർക്കാണ് പരിക്കേറ്റത്.
കണ്ണൂർ – തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടം വരുത്തിയത്.പരിക്കേറ്റ മൂന്ന് പേരെയും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്ര
വേശിപ്പിച്ചു.അപകടത്തിനിടയാക്കിയ ബസിലെ ഡ്രൈവറും കണ്ടക്ടും ഓടി രക്ഷപ്പെട്ടു.ബസ് ചോമ്പാൽ പോലീസ് കസ്റ്റഡിയിൽ എടുത്തു.