Thamarassery: കഴിഞ്ഞ ശനിയാഴ്ച രാത്രി താമരശ്ശേരിക്ക് സമീപം Vavad അമിത വേഗതയിൽ വന്ന കാറിടിച്ച് പരിക്കേറ്റവരിൽ രണ്ടാളുകൾ കൂടി മരണപ്പെട്ടു. കരുണിച്ചാലിൽ സുഹറ, പുൽ കുഴിയിൽ ആമിന ഉമ്മ എന്നിവരാണ് മരണപ്പെട്ടത്. സുഹറയുടെ സഹോദരി മറിയം അപകടം നടന്ന ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഒരാൾ കൂടി ചികിത്സയിലാണ്.
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് നാലു പേരെ കാർ ഇടിച്ചു തെറിപ്പിച്ചത്.
കാറോടിച്ച മലപ്പുറം വെളിമുക്ക് മൂന്നിയൂര്‍ മുള്ളുങ്ങല്‍ മുഹമ്മദ് ഷഫീഖിനെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൃത ദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ട നടപടികൾ പൂർത്തീകരിച്ച ശേഷം വാവാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.