Veterinary polyclinic should start functioning at Tiruvambadi; Kerala Congress M image

തിരുവമ്പാടിയിൽ വെറ്ററിനറി പോളി ക്ലിനിക് പ്രവർത്തനം ആരംഭിക്കണം; Kerala Congress (M)

hop thamarassery poster
Thiruvambady: തിരുവമ്പാടിയിൽ എട്ടു വർഷം മുൻപ് കെ എം മാണി ധന കാര്യ മന്ത്രി യായിരിക്കെ തിരുവമ്പാടി കേന്ദ്രമായി അനുവദിച്ച വെറ്ററിനറി പോളി ക്ലിനിക്കിന്റെ ഉത്തരവിൽ, ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട ട്രഷറി കോഡ് ഉൾപ്പെട്ടിട്ടില്ല എന്ന കാരണത്താൽ തടഞ്ഞ് വെച്ചത് പിൻവലിച്ച് എത്രയും വേഗം ക്ലിനിക്ക് യഥാർഥ്യമാക്കണമെന്ന് Kerala Congress (M) തിരുവമ്പാടി മണ്ഡലം നേതൃത്വ യോഗം ആവശ്യപ്പെട്ടു.
നവ കേരള സദസ്സിന്റെ ഭാഗമായി മന്ത്രിസഭ മുക്കത്ത് എത്തുമ്പോൾ നിവേദനം സമർപ്പിക്കുവാനും യോഗം തീരുമാനിച്ചു. Kerala Congress (M) കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി എം ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് ജോയി മ്ലാക്കുഴി അധ്യക്ഷൻ ആയിരുന്നു. കേരള കർഷക യൂണിയൻ (എം ) ജില്ലാ പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളി, വിൽസൺ താഴത്ത് പറമ്പിൽ, ദിനീഷ് കൊച്ചു പറമ്പിൽ, സണ്ണി പുതുപ്പറമ്പിൽ, ശ്രീധരൻ പുതിയോട്ടിൽ, ആൻസി സെബാസ്റ്റ്യൻ, സുബിൻ തയ്യിൽ എന്നിവർ സംസാരിച്ചു
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test