Bathery: വിവിധ കേസുകളിലായി കഞ്ചാവ് വില്‍പ്പനക്കാരായ മൂന്ന് യുവാക്കളെ വയനാട്ടില്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു.
Wayanad, അമ്പല വയല്‍ അയിരം കൊല്ലി തോങ്കട്ടേക്കുന്നത്ത് വീട്ടില്‍ ടി.എസ്. സഞ്ജിത് അഫ്താബ് (21), അമ്പല വയല്‍ കുമ്പളേരി കാത്തിരുകോട്ടില്‍ പി.വി. പ്രവീണ്‍ (20), അമ്പല വയല്‍ കുറ്റിക്കൈത തടിയപ്ലില്‍ വീട്ടില്‍ ആല്‍ബിന്‍ ക്ലീറ്റസ് (19) എന്നിവരെയാണ് സംയുക്ത സംഘം പിടികൂടിയത്.
മയക്കു മരുന്ന് കടത്ത് പിടി കൂടാനായി നിയോഗിച്ച പ്രത്യേക സ്‌ക്വാഡും ജില്ല എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി മുത്തങ്ങക്കടുത്ത പൊന്‍കുഴി ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാക്കളെ പിടികൂടിയത്. 630 ഗ്രാം കഞ്ചാവും സംഘം യാത്ര ചെയ്ത സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍. ഹരിനന്ദനന്‍, എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍, പ്രിവന്റീവ് ഓഫീസര്‍ മാരായ ജി.. അനില്‍കുമാര്‍, എം.ബി. ഹരിദാസന്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ വി രഘു, പി.എന്‍. ശശികുമാര്‍, വി.പി. നിഷാദ്, എം. സുരേഷ്, ഡ്രൈവര്‍മാരായ സന്തോഷ്, പ്രസാദ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു