Wayanad, eco tourism centers closed image

Wayanad, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

hop thamarassery poster

Wayanad: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചതായി അറിയിപ്പ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റേതാണ് ഉത്തരവ്.

വന സംരക്ഷണസമിതി ജീവനക്കാരനെ കാട്ടാന കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകും വരെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കില്ലെന്നാണ് ഉത്തരവിലുള്ളത്.

അതേ സമയം, കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിൻ്റെ മൃത ദേഹവുമായി നടത്തിയ പ്രതിഷേധത്തിലെ അക്രമ സംഭവങ്ങളിൽ രണ്ടു പേർ അറസ്റ്റിലായി. വനം വകുപ്പ് വാഹനം ആക്രമിച്ച കേസിലാണ് രണ്ടു പേരെ അറസ്റ്റു ചെയ്തതത്.

കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുല്‍‌പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. നാല് എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നൂറോളം പേർക്കെതിരെ കേസ് എടുത്തിരുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test